പണം വാങ്ങി സ്വര്‍ണകള്ളക്കടത്ത്, കരിപ്പൂരില്‍ 1.21 കോടിയുടെ സ്വര്‍ണവുമായി മുക്കം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍


Advertisement

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. രണ്ട് വ്യത്യസ്ത കേസുകളിലായി 1.21 കോടി വിലമതിക്കുന്ന 2.10 കിലോ സ്വര്‍ണവുമായാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ദമാമില്‍നിന്നും വന്ന കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദീന്‍ (35), സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ ജിദ്ദയില്‍നിന്നും വന്ന മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത് അബ്ദുല്‍ അസീസ് (30) എന്നിവരാണ് അറസ്റ്റിലായത്.

Advertisement

കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ഇരുവരെയും പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു രണ്ടുപേരുടെയും ശ്രമം. ഷംസുദീനില്‍ നിന്നും 1070 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂളുകളും അബ്ദുല്‍ അസീസില്‍ നിന്നും 1213 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂളുകളുമാണ് പിടികൂടിയത്.

Advertisement

സ്വര്‍ണമിശ്രിതത്തില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം അറസ്റ്റും തുടര്‍നടപടികളും സ്വീകരിക്കും. കള്ളക്കടത്തുസംഘം അബ്ദുല്‍ അസീസിന് 80000 രൂപയും ഷംസുദീനു 40000 രൂപയുമാണ് ടിക്കറ്റിനു പുറമെ വാഗ്ദാനം ചെയ്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

Advertisement

summary: Two persons, including a native of Mukkam, were arrested for trying to smuggle gold through Karipur airport