താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്ക്; ഒരു വിദ്യാര്‍ത്ഥിനിയെ പുറത്തെടുത്തത് ബസ്സിനടിയില്‍ നിന്ന്


കോഴിക്കോട്: താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

താമരശ്ശേരി കോരങ്ങാട് സ്വദേശിനിക്കും പൂനൂര്‍ സ്വദേശിനിക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിനിയെ ബസിനടിയില്‍ നിന്നാണ് പുറത്തെടുത്തത്. ഇരുവരും കെ.എം.സി.ടി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്. മറ്റൊരു വാഹനം സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീണതാണെന്നാണ് സൂചന.

ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഈ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമാണ്.