ആനക്കുളത്തു നിന്നും ബസ് യാത്രയ്ക്കിടെ പുളിയഞ്ചേരി സ്വദേശിനിയുടെ പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിനിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് കാണാതായതായി പരാതി. ആനക്കുളത്തു നിന്നും ചെങ്ങോട്ട്കാവിലേക്കുളള ബസ് യാത്രയ്ക്കിടെയാണ്  പേഴ്‌സ് നഷ്ടമായതെന്ന് പരാതിക്കാരി പറയുന്നു.

6,500 രൂപയും ആധാര്‍ കാര്‍ഡും പോസ്റ്റ് ഓഫീസ്‌ രസീറ്റുമടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്. സ്‌കൂള്‍ അധ്യാപികയായ പുളിയഞ്ചേരി സ്വദേശിയുടെ പേഴ്‌സ് ആണ് കാണാതായത്. ചെങ്ങോട്ട്കാവ് എത്തിയപ്പോള്‍ പേഴ്‌സ് നോക്കിയപ്പോഴാണ്‌ കാണാതായ വിവരം അറിയുന്നത്.

സ്‌കൂള്‍ബസ് ആവശ്യത്തിനായി കരുതിയ പണമാണ് പേഴ്‌സില്‍ ഉണ്ടായിരുന്നതെന്ന് പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പേഴ്‌സ് കണ്ടുകിട്ടുന്നവര്‍ തന്നിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ് 9544033373.