കൊയിലാണ്ടിയിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; മൂന്ന് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും പിടിച്ചെടുത്തു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പരിധിയിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങളും, നിരോധിത പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു.

നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ വ്യാപക പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങളും മറ്റും പിടിച്ചെടുത്തത്. പന്ത്രണ്ടോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. മൂന്ന് ഹോട്ടലുകളില്‍ നിന്നാണ് പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ സാധനങ്ങള്‍ പിടിച്ചെടുത്തത്. ലാമാസ് കിച്ചന്‍, ഗാമ കിച്ചന്, പെട്രാസ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്.

ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ഗ്രേഡ് 1പ്രദീപ് മറുതേരി, റിഷാദ് കെ, ലിജോയ് എല്‍, ജമീഷ്. പി, സീന എം, ഷൈനി കെ.കെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി ഇന്ദു  കെ.എഎസ് ശങ്കരി അറിയിച്ചിട്ടുണ്ട്.