കൊയിലാണ്ടി ഹാര്‍ബറില്‍ ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. വലിയാണ്ടി വളപ്പില്‍ റഷ്മല്‍ ആണ് മരിച്ചത്. ഇരുപത്തിയൊന്‍പത് വയസ്സായിരുന്നു.

ഉച്ചയോടെ ജോലിക്കായി കൊയിലാണ്ടി ഹര്‍ബറില്‍ എത്തിയതായിരുന്നു റഷ്മല്‍. കുഴഞ്ഞുവീണ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

പിതാവ്: ആലി.

മാതാവ്:നദീറ

ഭാര്യ: ഷഹന.

സഹോദരങ്ങള്‍: റഊഫ്, റഈസ്.