93ാം വര്‍ഷത്തിന്റെ നിറവിലേക്ക് ആന്തട്ട ഗവ: യു പി സ്‌കൂള്‍; വാര്‍ഷികാഘോഷവും 34 വര്‍ഷം സേവനമനുഷ്ഠിച്ച പ്രധാന അധ്യാപകുടെ വിരമിക്കല്‍ യാത്രയയ്പ്പും മാര്‍ച്ച് ആദ്യവാരത്തില്‍


കൊയിലാണ്ടി: ആന്തട്ട ഗവ: യു.പി സ്‌കൂള്‍ തൊണ്ണൂറ്റി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. വാര്‍ഷികാഘോഷവും 34 വര്‍ഷത്തെ ദീര്‍ഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്കുളള യാത്രയയ്പ്പും മാര്‍ച്ച് ആദ്യ വാരത്തില്‍ നടക്കും.

പ്രധാനധ്യാപകരായ എം.ജി. ബല്‍രാജ്, ഹിന്ദി അധ്യാപിക പി.ഷീബ എന്നിവരാണ് നീണ്ട 34 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്നും വിരമിക്കുന്നത്.

സംഘാടക സമിതി യോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ്, ഗ്രാമ പഞ്ചായത്ത് അംഗം സുധ. പി, എസ്.എസ്.ജി ചെയര്‍മാന്‍ എം.കെ. വേലായുധന്‍, എസ്.എം.സി ചെയര്‍മാന്‍ കെ. മധു, എ. സോമശേഖരന്‍, രാജേഷ് പി.ടി.കെ, ഗണേശന്‍ ഇ.കെ., ഹരീഷ് കുമാര്‍ എം.പി, സജികുമാര്‍, ഡോ.ലാല്‍ രഞ്ജിത്, കെ. ബേബിരമ, കെ.ഷിംന എന്നിവര്‍ പ്രസംഗിച്ചു.