ചലച്ചിത്ര സംവിധായകന്‍ വിനു അന്തരിച്ചു


കോയമ്പത്തൂര്‍: മലയാള ചലച്ചിത്ര സംവിധായകന്‍ വിനു അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. രോഗബാധിതനായി കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സുരേഷ്-വിനു കൂട്ടുക്കെട്ടിലാണ് സിനിമകള്‍ സംവിധാനം ചെയ്തിരുന്നത്. 1995ല്‍ പുറത്തിറങ്ങിയ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് ഈ കൂട്ടുക്കെട്ടില്‍ റിലീസ് ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് അതേ വര്‍ഷം തന്നെ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു.

2008ല്‍ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയില്‍ സിബിഐ യാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. കോഴിക്കോട് സ്വദേശിയായ വിനു ഏറെക്കാലമായി കോയമ്പത്തൂരിലാണ് താമസം,

മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രം ആസാമി ഭാഷയിലേക്ക് മൊഴി മാറ്റി സംവിധാനം ചെയ്തിരുന്നു.