കൊയിലാണ്ടി ദര്‍ശനമുക്ക് സ്വദേശിനി മഞ്ജു അന്തരിച്ചു


കോഴിക്കോട്: കോട്ടൂളി കുതിരവട്ടം റോഡില്‍ കുരിക്കല്‍മഠം പറമ്പില്‍ തൈക്കണ്ടിയില്‍ മഞ്ജു അന്തരിച്ചു. ഇരുപത്തിമൂന്ന് വയസ്സായിരുന്നു.

ഇന്ന് രാവിലെ 10.30 മുതല്‍ 11 വരെ കുതിരവട്ടം റോഡിലെ വീട്ടിലും 12 മുതല്‍ കൊയിലാണ്ടി ദര്‍ശനമുക്കിലെ വീട്ടിലും പൊതുദര്‍ശനം. തുടര്‍ന്ന് രണ്ട് മണിക്ക് കാപ്പാട് വിശ്രാന്തി വാതകശ്മശാനത്തില്‍ സംസ്‌കരിക്കും.

അമ്മ: പുഷ്പലത, അച്ഛന്‍: പരേതനായ രാമചന്ദ്രന്‍ നായര്‍ (പാലക്കാട്).