രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയിലും കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം


കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിക്ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊയിലാണ്ടിയില്‍ പ്രകടനം നടത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

രാജേഷ് കീഴരിയൂര്‍, സി.കെ അരുണ്‍, മനോജ് പയറ്റുവളപ്പില്‍, രജീഷ് വെങ്ങളത്ത്ക്കണ്ടി, തന്‍ഹീര്‍ കൊല്ലം, എം.കെ സായീഷ് , സി.പി.മോഹനന്‍, റാഷിദ് മുത്താബി, ഏ.കെ ജാനിബ്, യു.കെ രാജന്‍, ശ്രീജാ റാണി, വി.കെ സുധാകരന്‍, കെ. രമേശന്‍ വി.പി. പ്രമോദ്. എന്നിവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.