കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വീട്ടമ്മ തെറിച്ച് വീണു; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌


കോട്ടയം: ഏറ്റുമാനൂരില്‍ ഓടിക്കൊണ്ടിരുന്നു സ്വകാര്യ ബസില്‍ നിന്ന് വീട്ടമ്മ തെറിച്ച് വീണു. മന്നാനം-മെഡിക്കല്‍ കോളേജ് റോഡില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മന്നാനം സ്വദേശി കൊച്ചുറാണിയാണ് അപകടത്തില്‍പ്പെട്ടത്.

മുഖത്ത് പരിക്കേറ്റ കൊച്ചുറാണി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നേടി. ബസിന്റെ വാതിലിന് സമീപത്തായിട്ടായിരുന്നു കൊച്ചുറാണി നിന്നിരുന്നത്. ഇതിനിടയില്‍ വാതില്‍ തുറന്നുപോവുകയും ഇവര്‍ റോഡിലേക്ക് വീഴുകയുമായിരുന്നു. വീഴ്ചയില്‍ റോഡില്‍ രണ്ട് മൂന്ന് തവണ ഉരുളുകയും ചെയ്ത കൊച്ചുറാണി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. പിന്നാലെ വന്ന വണ്ടികള്‍ സൈഡ് ഒതുക്കി പോയതിനാലാണ് വലിയ അപകടം ഒഴിവായത്.

അപകടത്തിന് ശേഷം മുന്നോട്ട് പോയ ബസ് പിന്നീട് നിര്‍ത്തുകയും യാത്രക്കാരും മറ്റും ഓടി വന്ന് കൊച്ചുറാണിയെ ഉടന്‍ തന്നെ റോഡിലുണ്ടായിരുന്ന മറ്റൊരു കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ദൃശ്യങ്ങള്‍ കാണാം