അരിക്കുളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്ക്


Advertisement

കൊയിലാണ്ടി: അരിക്കുളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കുന്നോത്ത് മുക്കില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്ത് നിന്ന് അരിക്കുളത്തേക്ക് പോവുകയായിരുന്ന മാരുതി കാറും എതിരെ വന്ന കിയ സെല്‍റ്റോസ് കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ എയര്‍ബാഗ് പുറത്ത് വന്നിട്ടുണ്ട്.

മാരുതി കാറിലുണ്ടായിരുന്ന അരിക്കുളം സ്വദേശി വിജയന് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. നെഞ്ചിന് പരിക്കേറ്റ വിജയനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Advertisement
Advertisement
Advertisement