‘സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന നേതാവ്’; ടി വി വിജയന്‍ നാലാം അനുസ്മരണ ദിനം ആചരിച്ച് കൊയിലാണ്ടി മേഖല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


Advertisement

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മുന്‍നിര കോണ്‍ഗ്രസ് നേതാവും നാടക നടനും,സി.ബി.സിഡി.എ സംസ്ഥാന കമ്മറ്റി അംഗവും, നഗരസഭ കൗണ്‍സിലറുമായിരുന്ന ടി. വി. വിജയന്റെ നാലാം അനുസ്മരണ ദിനം ആചരിച്ചു.

Advertisement

അദ്ദേഹത്തിന്റെ പയറ്റുവളപ്പിലെ വസതിയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആചരിച്ചത്.
സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തും പ്രചോദനമായിരുന്ന നേതാവായിരുന്നു ടി.വി വിജയന്‍ എന്ന് ഡി.സി.സി പ്രസിഡണ്ട് ആര്‍ പ്രവീണ്‍കുമാര്‍ അനുസ്മരിച്ചു.

Advertisement

ബ്ലോക്ക് പ്രസിഡണ്ട് തോറോത്ത് മുരളി അധ്യക്ഷനായ ചടങ്ങ് ഡി.സി.സി അധ്യക്ഷന്‍ അഡ്വ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുണ്‍ മണമല്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സി മെമ്പര്‍ രത്‌നവല്ലി ടീച്ചര്‍ വി.പി ഭാസ്‌കരന്‍
രാജന്‍ കിണറ്റിന്‍കര, ചെറുവക്കാട് രാമന്‍, രാജേഷ് കീഴരിയൂര്‍, അഡ്വക്കേറ്റ് ഉമേന്ദ്രന്‍, റാഷിദ് മുത്താമ്പി, കൗണ്‍സിലര്‍ സുമതി എന്നിവര്‍ സംസാരിച്ചു. ബൂത്ത് പ്രസിഡണ്ട് രാജു തട്ടാരി നന്ദി പറഞ്ഞു.

Advertisement