‘ഈ വളണ്ടിയര്‍മാര്‍ നാടിന്റെയും അഗ്നിരക്ഷാ നിലയത്തിന്റെയും അഭിമാനം’; ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കൊയിലാണ്ടിയിലെ സിവില്‍ ഡിഫന്‍സ്, ആപദ്മിത്ര വളണ്ടിയര്‍മാര്‍ക്ക് ആദരം


Advertisement

കൊയിലാണ്ടി: വയനാട് ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കൊയിലാണ്ടി അഗ്‌നി രക്ഷാനിലയത്തിന് കീഴിലുള്ള സിവില്‍ ഡിഫന്‍സ് ആപത് മിത്ര വളണ്ടിയര്‍മാരെ ആദരിച്ചു. അഗ്നിരക്ഷാ സ്റ്റേഷനില്‍ നടന്ന ചടങ്ങ് കൊയിലാണ്ടി താലൂക്ക് തഹസില്‍ദാര്‍ ജയശ്രീ വാര്യര്‍ ഉദ്ഘാടനം ചെയ്തു.

Advertisement

ചടങ്ങില്‍ രാഷ്ട്രപതിയുടെ സര്‍വീസ് മെഡലിനു അര്‍ഹരായ സ്റ്റേഷന്‍ ഓഫീസര്‍ സി.കെ.മുരളീധരന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ.ബാബു എന്നിവര്‍ക്ക് സ്‌നേഹോപഹാരം സമ്മാനിച്ചു. ഒരു മാസക്കാലം നിസ്വാര്‍ത്ഥ സേവനത്തിലൂടെ വയനാട് ദുരന്തബാധിതരുടെ അതിജീവത്തിന് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയ വളണ്ടിയര്‍മാര്‍ നമ്മുടെ നാടിനും സ്റ്റേഷനും അഭിമാനിക്കാന്‍ കാരണമായെന്ന് തഹസില്‍ദാര്‍ അഭിപ്രായപ്പെട്ടു.

Advertisement

എ.എസ്.ടി.ഒ പി.എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഇ.എം.നിധിപ്രസാദ്, സിവില്‍ ഡിഫെന്‍സ് ഡെപ്യൂട്ടി പ്രോ വാര്‍ഡന്‍ ഷാജി, ദാസന്‍, മുഹമ്മദ് റാഫി എന്നിവര്‍ ആശംസ അറിയിച്ചു. സി.ഡി.വി അംഗം പ്രശോഭ് നന്ദി പറഞ്ഞു.

Advertisement