ലോക്‌സഭ തെരഞ്ഞെടുപ്പ്: ജില്ലയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു


കോഴിക്കോട്: ജില്ലയിൽ 6500 ലേറെ വരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കോഴിക്കോട് താലൂക്കിൽ ഗവൺമെന്റ് പോളിടെക്നിക് വെസ്റ്റ് ഹിൽ, ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളേജ് വെള്ളിമാടുകുന്ന്, മലബാർ ക്രിസ്ത്യൻ കോളേജ്, ഗവൺമെന്റ് കോളേജ് മീഞ്ചന്ത, ഗവൺമെന്റ് ലോ കോളേജ് വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലാണ് പരിശീലനം.

കൊയിലാണ്ടി താലൂക്കിൽ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി, ശ്രീ ഗോകുലം ആർട്സ് കോളേജ് ബാലുശ്ശേരി എന്നിവിടങ്ങളിലും വടകര താലൂക്കിൽ ഗവൺമെന്റ് കോളേജ് മടപ്പള്ളിയിലും ഗവൺമെൻറ് എച്ച്എസ്എസ് മടപ്പള്ളിയിലുമാണ് പരിശീലനം. താമരശ്ശേരി താലൂക്കിൽ സെന്റ് അൽഫോൻസ് സീനിയർ സെക്കന്ററി സ്കൂൾ കോരങ്ങാടാണ് പരിശീലന കേന്ദ്രം.

രണ്ട് ദിവസങ്ങളിലും ചില കേന്ദ്രങ്ങളിൽ മൂന്ന് ദിവസങ്ങളിലുമായാണ് പരിശീലനം. ആകെ 6574 ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുന്നത്. 50 പേർ അടങ്ങുന്ന ഓരോ ബാച്ച് വീതമാണ് പരിശീലനം. അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ ആണ് തെരഞ്ഞെടുപ്പ് ട്രെയിനിങ് മാനേജ്മെന്റ് സെല്ലിന്റ നോഡൽ ഓഫീസർ.