‘ഗ്രാമീണ മേഖലയിലെ ലൈബ്രറികള്‍ക്ക് പ്രോത്സാഹനം നല്‍കും’; മേപ്പയ്യൂര്‍ ഇരിങ്ങത്ത് ഹരിശ്രീ ലൈബ്രറിക്ക് പുസ്തകം വിതരണം ചെയ്ത് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ.


മേപ്പയ്യൂര്‍: ഗ്രാമീണ മേഖലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പ്രോത്സാഹനം നല്‍കുമെന്ന് ടി.പി. രാമകൃഷണന്‍ എം.എല്‍.എ പറഞ്ഞു.


എം.എല്‍.എ യുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പുസ്തകങ്ങള്‍ ഇരിങ്ങത്ത് ഹരിശ്രീ ലൈബ്രറിക്ക് വിതരണം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി ഭാരവാഹികള്‍ എം.എല്‍.എ യില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ പി. പ്രകാശന്‍ ലൈബ്രറി ഭാരവാഹികളായ പി.കെ. ശശിധരന്‍, ഹരിദാസന്‍ കേളോത്ത് എന്നിവര്‍ സംസാരിച്ചു.