Top 5 News Today | ശ്രദ്ധേയമായി കൊയിലാണ്ടിയിലെ തീരസദസ്സ്, ആനപ്പല്ല് കടത്തുന്നതിനിടെ കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (17/05/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 16 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. ആനപ്പല്ല് കടത്തുന്നതിനിടെ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍ 

കൊയിലാണ്ടി: ആനപ്പല്ല് കടത്തുന്നതിനിടെ ഉള്‍പ്പെടെ ആറ് പേര്‍ മുത്തങ്ങയില്‍ അറസ്റ്റിലായി. കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ അഞ്ച് കോഴിക്കോട് സ്വദേശികളും ഒരു വയനാട് സ്വദേശിയുമാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന വാഹനപരിശോധനയിലാണ് ഇവരുടെ വാഹനത്തില്‍ നിന്ന് ആനപ്പല്ല് കണ്ടെടുത്തത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. കാല്‍ നൂറ്റാണ്ടിന്റെ മാന്ത്രിക തപസ്യ; മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന് മാന്ത്രിക ശ്രേഷ്ഠ പുരസ്‌കാരം

ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിലൂടെ ജനങ്ങളെ മാന്ത്രികതയുടെ മാസ്മരിക ലോകത്തെത്തിച്ച മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന് ഇന്ത്യന്‍ മാജിക് അക്കാദമിയുടെ മാന്ത്രിക ശ്രേഷ്ഠ പുരസ്‌കാരം. കേരളത്തിലെ പത്ത് പേര്‍ക്കാണ് അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ അവസാനവാരം ചെന്നൈയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഗായിക കെ.എസ് ചിത്ര അവാര്‍ഡ് വിതരണം ചെയ്യും.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. അനുവദിച്ചത് 66.70 ലക്ഷം രൂപ; ചേമഞ്ചേരിയിലെ പെരുവയല്‍ റോഡ് നവീകരണത്തിന് തുടക്കമായി

ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പെരുവയല്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനെ സംസ്ഥാന സര്‍ക്കാര്‍ തീരദേശ റോഡുകളുടെ നവീകരണത്തിനായി 66.70 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നവീകരിക്കുന്നത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. തീരദേശ വിഷയങ്ങളിൽ വേഗത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി സജി ചെറിയാൻ; ജനകീയപങ്കാളിത്തത്താൽ ശ്രദ്ധേയമായി കൊയിലാണ്ടിയിലെ തീരസദസ്സ്

കൊയിലാണ്ടി: തീരദേശ വിഷയങ്ങളിൽ വേഗത്തിൽ പരിഹാരം കാണുമെന്നും ഇതിനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കൊയിലാണ്ടിയിലെ തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരസദസ്സിലൂടെ ലഭിച്ച പരാതികളിൽ ഉടനടി പരിഹാരിക്കാനാവുന്നത് തീർപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ ആറ് മാസത്തിനുള്ളിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

അധ്യാപക ജോലി തിരഞ്ഞ് മടുത്തോ? ഇതാ കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ ഒഴിവുണ്ട്

കൊയിലാണ്ടി: 2023- 24 അദ്ധ്യയന വര്‍ഷത്തേക്ക് എസ്.എ.ആര്‍.ബി.ടി.എം കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഗണിത ശാസ്ത്ര വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…