Top 5 News Today | കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബൈക്ക് കാണാതായി, ഒരാഴ്ച മുമ്പ് ടാര്‍ ചെയ്ത നെല്യാടി-മേപ്പയൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (13/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 12 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
1. ഡ്രൈനേജ് നിര്‍മ്മാണത്തിലെ അപാകത കാരണം പാലൂര്‍ മുതല്‍ നന്തിവരെയുള്ള സര്‍വ്വീസ് റോഡില്‍ പലയിടത്തും വെള്ളക്കെട്ട്; പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വാഗാഡ് കമ്പനി റോഡ് കുത്തിപ്പൊളിച്ച് ഡ്രൈനേജിലേക്ക് വെള്ളം ഒഴുക്കിവിടുന്നതായി നാട്ടുകാരുടെ പരാതി
പയ്യോളി: ഡ്രൈനേജ് നിര്‍മ്മാണത്തിലെ അപാകത കാരണം ദേശീയപാതയിലെ സര്‍വ്വീസ് റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ അധികൃതരുടെ കണ്ണില്‍പ്പൊടിയിടാന്‍ വാഗാഡ് അധികൃതര്‍ സ്ലാബ് പൊട്ടിച്ച് വെള്ളമൊഴുക്കി വിടുന്നതായി പരാതി. കോഴിക്കോടേക്കുള്ള സര്‍വ്വീസ് റോഡില്‍ പാലൂര്‍ മുതല്‍ നന്തിവരെയുള്ള ഭാഗത്താണ് സ്ലാബിന്റെ അരികിലായി റോഡ് കുത്തിപ്പൊളിക്കുന്നതെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
2. രണ്ടര കോടി രൂപ ചിലവിട്ട് ഒരാഴ്ച മുമ്പ് ടാര്‍ ചെയ്ത നെല്യാടി-മേപ്പയൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു; അന്വേഷണം വേണമെന്ന് നാട്ടുകാര്‍
മേപ്പയൂര്‍: രണ്ടര കോടി രൂപ ചിലവിട്ട് റീടാര്‍ ചെയ്ത മേപ്പയൂര്‍ നെല്യാടി റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞു. ഒരാഴ്ച മുമ്പാണ് ഇവിടെ റീടാറിങ് നടന്നിരുന്നത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
3. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും അരിക്കുളം സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട അരിക്കുളം സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി. അരിക്കുളം കാരയാട് സ്വദേശി സിബലിന്റെ ബൈക്കാണ് കാണാതായത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
4. കൊയിലാണ്ടിയില്‍ നിന്നും പുലര്‍ച്ചെ ഇറങ്ങിക്കോ; ഈ മഴക്കാലം ആഘോഷിക്കാന്‍ തിരുനെല്ലി ബ്രഹ്‌മഗിരി കുന്നിലേക്ക് ഒരു ട്രെക്കിങ് ആയാലോ?
നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഈ മഴക്കാലം ആഘോഷിക്കാൻ ഏറ്റവും പറ്റിയ ഓപ്ഷനാണ് തിരുനെല്ലി ബ്രഹ്മഗിരി കുന്ന്. കൊയിലാണ്ടിയിൽ നിന്നും പുലർച്ചെ ഉള്ള വണ്ടിക്ക് കേറി വയനാട് പിടിക്കാം. തീർത്ഥാടനത്തിന്റെ ഭാഗമായി വിശ്വാസികൾ തിരുനെല്ലിയിൽ എത്താറുണ്ടെങ്കിലും ബ്രഹ്മഗിരി കുന്ന് താഴെ നിന്ന് മാത്രം കണ്ട് മടങ്ങുന്നു. ബ്രഹ്മഗിരിയിലേക്കുള്ള ട്രക്കിംഗ് പലരും നടത്താറില്ല. എന്നാൽ ബ്രഹ്മഗിരി കുന്നിലേക്കുള്ള ട്രക്കിങ്ങും മുകളിൽ നിന്നുള്ള തിരുനെല്ലി ക്ഷേത്രത്തിന്റെ കാഴ്ചയും ഒക്കെ കണ്ട് ആസ്വദിക്കേണ്ട ഒന്നു തന്നെയാണ്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
5. കുറുവങ്ങാട് ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ഇരുപത്തിയൊന്നുകാരന്‍ അന്തരിച്ചു
നടുവണ്ണൂര്‍: കൊയിലാണ്ടി കുറുവങ്ങാട് ഗവ. ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ഇരുപത്തിയൊന്നുകാരന്‍ അന്തരിച്ചു.