മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് രണ്ട് യാത്രക്കാര്‍ക്ക് പരിക്ക്; ഒരാള്‍ കോഴിക്കോട് സ്വദേശിനി


മലപ്പുറം: കാര്‍ നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. കോഴിക്കോട് മാവൂര്‍ സ്വദേശിനി ആഷിത, തിരുവനന്തപുരം സ്വദേശിനി അപര്‍ണ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മലപ്പുറം വാഴക്കാട് എസ്.ബി.എ ബാങ്കിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഴക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരാണ് പരിക്കേറ്റ രണ്ടു പേരും.