Top 5 News Today | കൊയിലാണ്ടി സ്വദേശി അഡ്വ.എല്‍.ജി ലിജീഷ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം, മേപ്പയൂരിലെ ബസ് ഡ്രൈവര്‍ അനുഗ്രഹയുടെ വിശേഷങ്ങള്‍; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (06/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 05 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
1. കൊയിലാണ്ടി സ്വദേശി അഡ്വ.എല്‍.ജി ലിജീഷ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാകും; നിയമനം സര്‍ക്കാര്‍ ശുപാര്‍ശയില്‍
കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവരില്‍ കൊയിലാണ്ടി സ്വദേശിയും. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അഡ്വ.എല്‍.ജി. ലിജീഷിനെയാണ് കോഴിക്കോട് ജില്ലയില്‍ നിന്നും നിയമനത്തിനായി ശുപാര്‍ശ ചെയ്തത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
2. ”2020ല്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് 27ലക്ഷം രൂപ, 10ലക്ഷം 2016ല്‍ നല്‍കി” കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമരം ചെയ്യുന്ന കൊല്ലം ആനക്കുളം സ്വദേശിയായ ഉദ്യോഗാര്‍ത്ഥി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
പയ്യോളി: യു.പി സ്‌കൂളില്‍ അധ്യാപികയായി നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപയാണ് കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മാനേജറായിരുന്ന അഷ്‌റഫ് കൈപ്പറ്റിയതെന്ന് വഞ്ചിക്കപ്പെട്ട ഉദ്യോഗാര്‍ഥി ശ്യാമിലി. 27 ലക്ഷം രൂപയാണ് പോസ്റ്റിനുവേണ്ടി ആകെ ആവശ്യപ്പെട്ടതെന്നും കൊല്ലം ആനക്കുളം സ്വദേശിനിയായ ശ്യാമിലി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
3. 2024 മാര്‍ച്ചോടുകൂടി കൊയിലാണ്ടി നഗരസഭയെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കും; ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിച്ച് ഹരിതസഭ
കൊയിലാണ്ടി: 2024 ആകുമ്പോഴേക്കും കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ അടിയന്തര പൂര്‍ത്തീകരണത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ ഹരിത സഭ വിളിച്ചു ചേര്‍ത്തു. സഭയില്‍ നിലവിലുള്ള അവസ്ഥ റിപ്പോര്‍ട്ടും ഈ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ജനങ്ങളോട് വിശദീകരിച്ചു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
4. തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപിക ടി.കെ.രുഗ്മാ ദേവി അന്തരിച്ചു
ചേമഞ്ചേരി: തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപികയും സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റ് അംഗവുമായ ടി.കെ.രുഗ്മാ ദേവി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. സ്വസതിയായ തെക്കേ മാക്കാടത്ത് (ദീപം) വച്ചായിരുന്നു അന്ത്യം.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
5. അച്ഛന്റെ കൈ പിടിച്ച് ബസില്‍ യാത്ര ചെയ്ത് തുടക്കം, ഇന്ന് സ്റ്റിയറിംഗ് വളയം മുറുകെ പിടിച്ച് റോഡിലൂടെ ബസ്സുമായി കുതിക്കുന്ന മിടുക്കി; മേപ്പയൂരിലെ ബസ് ഡ്രൈവര്‍ അനുഗ്രഹയുടെ വിശേഷങ്ങള്‍
മേപ്പയൂര്‍: വണ്ടി ഓടിക്കലും പരിചരണമെന്നും ഇക്കാലത്ത് പുരുഷന്മാര്‍ക്ക് മാത്രം പരിചയമുള്ളതല്ല. ഈ കൂട്ടത്തില്‍ നെഞ്ചുറപ്പോടെ കടന്ന് വരുന്ന ചില സ്ത്രീകള്‍ കൂടിയുണ്ട്. അത്തരത്തില്‍ ചില സാഹസികത നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് സ്വദേശി അനുഗ്രഹ. പേരാമ്പ്ര- വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിന്റെ ഡ്രൈവറാണ് ഈ 24 കാരി.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…