അധ്യാപനം ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷവാർത്ത; വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം


കോഴിക്കോട്: വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകളെ കുറിച്ച് അറിയാം.

കല്ലായി ഗവ.ഗണപത് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് തസ്തികയിൽ താൽകാലിക ഒഴിവിലേക്ക് ദിവസവേദനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റ് പകർപ്പുകൾ ഉൾപ്പെടെ ജൂൺ 8 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2323962

കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ( സീനിയർ ), സൈക്കോളജി (ജൂനിയർ), മാത്‍സ് (ജൂനിയർ) ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 13 രാവിലെ 10 മണിക്ക് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2214999

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് അറബിക് വിഷയത്തില്‍ അതിഥി അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ 13 ന് രാവിലെ 10 മണിക്ക് നടക്കും. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്, യു.ജി.സി നെറ്റ് എന്നിവയാണ് യോഗ്യത. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. താല്‍പര്യമുളളവര്‍ അസ്സല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04902346027.