കെ.എസ്.ഇ.ബി മൂടാടി, പൂക്കാട്, അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (20/02/2025) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: മൂടാടി, പൂക്കാട്, അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. സ്പെയ്‌സർ വര്‍ക്ക് നടക്കുന്നതിനാല്‍ നാളെ രാവിലെ 7.30 മുതൽ മുതൽ 2.30വരെ പുറായിപ്പള്ളി ട്രാൻസ്ഫോമർ പരിസരങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും. സ്പെയ്‌സർ വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 7:30മുതൽ മുതൽ 1മണി വരെ മുചുകുന്ന് അകലാപ്പുഴ ട്രാൻസ്ഫോമർ പരിസരങ്ങളിലും 11:30 മുതൽ 2:30വരെ മുചുകുന്ന് സോമ ട്രാൻസ്ഫോമർ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.

എല്‍.ടി ടെച്ചിംഗ് ക്ലിയര്‍നസ്‌ നടക്കുന്നതിനാൽ നാളെ രാവിലെ 7:30 മുതൽ 1മണി വരെ കൊല്ലംചിറ ട്രാൻസ്ഫോമർ പരിസരങ്ങളിലും 12:00 മുതൽ 2:30 വരെ ആനക്കുളം ട്രാൻസ്ഫോർമർ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും. മരം മുറിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ രാവിലെ 9മണി മുതൽ 12 മണി വരെ പ്രശാന്തി ഓയിൽ മിൽ, വിയ്യൂർ ടെമ്പിൾ എന്നീ ട്രാൻസ്ഫോർമർ പരിസരങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.

അരിക്കുളം സെക്ഷൻ പരിധിയിലുള്ള രാജീവ് കോളനി, നടുവത്തൂർ, നടേരി എന്നീ ട്രാൻസ്ഫോർമറുകളുടെ ലൈൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ രാവിലെ 9.30മുതൽ വൈകീട്ട് 4.30വരെ എച്ച്.ടി ലൈന്‍ വർക്കിൻ്റെ ഭാഗമായി വൈദ്യുതി മുടങ്ങും. ലൈന്‍ വര്‍ക്കിന്റെ പണി നടക്കുന്നതിനാല്‍ നടേലക്കണ്ടി ട്രാന്‍സ്‌ഫോമറില്‍ നാളെ രാവിലെ 8മണി മുതല്‍ 5മണി വരെ വൈദ്യുതി മുടങ്ങും.

എച്ച്.ടി മൈന്റെനൻസ് വർക്കിൻ്റെ ഭാഗമായി ചെമ്മന, കണ്ണങ്കണ്ടി, പാണവയൽ, ടിന, വികാസ് നഗർ എന്നിവിടങ്ങളില്‍ നാളെ 9മണി മുതല്‍ 5മണി വരെ വൈദ്യുതി മുടങ്ങും. സ്പേസർ വർക്കിൻ്റെ ഭാഗമായി കണ്ണൻകടവ് 7മണി മുതല്‍ 3.30വരെയും, പൂക്കാട് ഓഫീസ് പരിധിയില്‍ 8മണി 3മണി വരെയും വൈദ്യുതി മുടങ്ങും.

Description: Tomorrow (20/02/2025) there will be power outage at various places under KSEB Moodadi, Pookadu and Arikulam section