സമാധാനത്തിന്റെ വെള്ളരി പ്രാവിനെ അവർ ആകാശത്തേക്ക് പറത്തി; പ്രതീക്ഷയുടെ സുഡോക്കോ കൊക്കുകളെ നിർമ്മിച്ചു; ഹിരോഷിമ നാഗസാക്കി ദിനത്തിൽ വിവിധ പരിപാടികളുമായി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ


തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഹിരോഷിമ നാഗസാക്കി ദിനം വിവിധ പരിപാടികളോടെ നടത്തി. ലോകത്തെ ദുഃഖത്തിൽ ആഴ്ത്തിയ രണ്ട് വലിയ ദുരന്തങ്ങളാണ് ഹിരോഷിമയും നാഗസാക്കിയും. മറക്കാനാവാത്ത മുറിപ്പാടുകൾ നൽകിയ 1945 ഓഗസ്റ്റ് 6, 9 എന്ന ദിവസങ്ങൾ. ആ കറുത്ത ദിനങ്ങൾക്ക് 2021ൽ 76 വയസ്സ് തികയുകയാണ്.

സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി, എൻ.സി.സി, എസ്.പി.സി, സോഷ്യൽ ക്ലബ്ബുകൾ സംയുക്തമായി യുദ്ധവിരുദ്ധ റാലിയും സുഡോക്കോ കൊക്ക് നിർമ്മാണവും സംഘടിപ്പിച്ചു.

സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തിക്കൊണ്ട് എച്ച്.എം വിജിത.കെ.കെ റാലിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അധ്യാപകരായ ശ്രീരാജ്, സന്ദീപ്.ടി, ബിജേഷ്.ബി.എസ്, രാജശ്രീ.എം, സുരേഷ്.കെ.എൽ, അപർണ, രജിലേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

summary: Tiruvagoor Higher Secondary School organized Hiroshima Nagasaki Day with various programs