തൃശൂരിൽ സ്കൂട്ടർ യാത്രികൻ ടോറസ് ലോറിക്കടിയിൽ പെട്ടു; യാത്രികനുമായി ലോറി മീറ്ററുകളോളം നീങ്ങി; രക്ഷപ്പെട്ടത് അത്ഭുതകരമായി; ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
തൃശൂര്‍: എടമുട്ടത്ത് ലോറിക്കിടയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനു ലഭിച്ചു.
ഇന്നുരാവിലെ ഒമ്പതരയോടെ എടമുട്ടം സെന്ററിലായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികനുമായി ടോറസ് ലോറി ഏതാനും മീറ്ററോളം മുന്നോട്ട് നീങ്ങിയെങ്കിലും ദുരന്തം ഒഴിവായി.
ചെന്ത്രാപ്പിന്നി ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍ യാത്രികന്‍. യാത്രക്കിടെ എടമുട്ടം സെന്ററില്‍ വെച്ചാണ് അപകടത്തില്‍പ്പെടുന്നത്. മുന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയതോടെ സ്‌കൂട്ടറും നിര്‍ത്തുകയും പിന്നീട് സ്റ്റോപ്പില്‍ നിന്ന് ബസ് പുറപ്പെട്ടതോടെ പിന്നാലെ മറ്റ് വാഹനങ്ങള്‍ക്കൊപ്പം സ്‌കൂട്ടറും മുന്നോട്ടെടുക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെ പുറകിലെത്തിയ ടോറസ് ലോറി സ്‌കുട്ടറില്‍ ഇടിക്കുകയായിരുന്നു.
ദേശീയപാതയില്‍ വീണ സ്‌കൂട്ടര്‍ യാത്രികനും സ്‌കൂട്ടറുമായി ടോറസ് ലോറി ഏതാനും മീറ്ററോളം മുന്നോട്ട് നീങ്ങിയെങ്കിലും ദുരന്തം ഒഴിവായി. ടോറസ് ലോറിയുടെ വേഗത കുറവും, ഡ്രൈവര്‍ വാഹനം ഉടന്‍ നിയന്ത്രിച്ചതുമാണ് സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെടാന്‍ കാരണമായതെന്നാണ് പറയുന്നത്. നിസാര പരിക്കുകളോടെയാണ് സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടത്.