കൊല്ലം പത്താനാപുരത്ത് സെല്‍ഫിയെടുക്കുന്നതിനിടെ മൂന്നു കുട്ടികള്‍ പുഴയില്‍വീണു; രണ്ടുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി
കൊല്ലം: പത്താനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ പുഴയില്‍വീണ് ഒഴുക്കില്‍പ്പെട്ടു. രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെ കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അനുഗ്രഹ, സഹോദരന്‍ അഭിനവ് എന്നിവരാണ് രക്ഷപ്പെട്ടത്. കൂടല്‍ സ്വദേശിയായ അപര്‍ണയെയാണ് കാണാതായത്.
ശനിയാഴ്ച ഉച്ചയോടെ ഗാന്ധി ഭവന് സമീപം കുറ്റിമൂട്ടില്‍ കടവിലാണ് സംഭവം.. സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കുട്ടികള്‍. ഭക്ഷണം കഴിച്ചശേഷം സമീപത്തെ പുഴയ്ക്ക് അടുത്തെത്തി സെല്‍ഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം. മൂന്നുപേരും പുഴയിലേക്ക് വീണു. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍തന്നെ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമത്തെ കുട്ടിയെ കണ്ടെത്താനായില്ല. നാട്ടുകാരും അഗ്നിരക്ഷാ സേനയും തിരച്ചില്‍ തുടരുകയാണ്.
ആറിന് ആഴംകൂടിയ പ്രദേശമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനാല്‍ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞു.