മാവൂരിൽ രാത്രി അവസാന ട്രിപ്പ് യാത്രക്കാരുമായി പോയ ബസ്സിന്‌ നേരെ കല്ലേറ്; പ്രതിയെ പിടികൂടി


മാവൂർ: മാവൂരിൽ രാത്രി അവസാന ട്രിപ്പ് യാത്രക്കാരുമായി പോയ ബസ്സിന്‌ നേരെ കല്ലെറിഞ്ഞ പ്രതിയെ പിടികൂടി. താത്തൂർ ഭാഗത്ത് വെച്ച്അവസാന ട്രിപ്പ് യാത്രക്കാരുമായി പോകുകയായിരുന്ന ഫയാസ് ബസ്സിന്റെ ചില്ലാണ് എറിഞ്ഞു തകർത്തത്. മുക്കം അഗസ്ത്യമുഴി താഴക്കോട് സ്വദേശി ആയ അശ്വിൻ എമ്മിനെയാണ് ( 23 ) പിടികൂടിയത്.

കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു സംഭവം. ഈ കേസിലെ മറ്റൊരു പ്രതിയായ അഹമ്മദ് ബിൻഷാദ് എന്നയാളെ മുൻപ് തന്നെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരുന്നത്. മറ്റൊരു ബസ്സിലെ ജീവനക്കാരനാണ് പ്രതി.

മാവൂർ എസ.ഐ വേണുഗോപാൽ, എ.എസ്.ഐ കൃഷ്ണൻ, മോഹനൻ എന്നിവരുടെ സംഘമാണ് കേസന്വേഷിക്കുന്നത്.