കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോടിക്കല്‍ സ്വദേശിയായ പത്തൊന്‍പതുകാരന്‍ മരിച്ചു


Advertisement

തിക്കോടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിക്കോടി കോടിക്കല്‍ സ്വദേശി അന്‍വര്‍ സാദിഖ് ആണ് മരിച്ചത്. പത്തൊന്‍പത് വയസായിരുന്നു.

Advertisement

ശനിയാഴ്ചയാണ് വാഹനാപകടം ഉണ്ടായത്. അന്‍വര്‍ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അന്‍വര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്‍വര്‍ മരണത്തിന് കീഴടങ്ങിയത്.

കോടിക്കല്‍ അനസ് തങ്ങളുടെയും ഷാഹിനയുടെയും ഏകമകനാണ് അന്‍വര്‍.


Related News: കൊയിലാണ്ടിയില്‍ ഇരുചക്രവാഹനങ്ങളില്‍ കാറിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ കാറിനടിയില്‍ പെട്ടു ഗുരുതര പരിക്ക് – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക


Advertisement
Advertisement