കൊയിലാണ്ടിയില്‍ ഇരുചക്രവാഹനങ്ങളില്‍ കാറിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ കാറിനടിയില്‍ പെട്ടു ഗുരുതര പരിക്ക്


കൊയിലാണ്ടി: ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഇരുചക്രവാഹനങ്ങളില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അപകടം.

കൊയിലാണ്ടി ഭാഗത്തെക്ക് വരികയായിരുന്ന ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും പിന്നില്‍ അതേ ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഒരു യാത്രികന്‍ കാറിനടിയില്‍ പെടുകയും ചെയ്തു. ഇദ്ദേഹത്തെ കാര്‍ പൊക്കിയാണ് പുറത്തെടുത്തത്. കാര്യമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബൈക്കില്‍ ഉണ്ടായിരുന്ന യുവതിക്കും സ്‌കൂട്ടി ഓടിച്ച യുവതിക്കും ചെറിയ പരിക്കുണ്ട്. വിവരം കിട്ടിയതിനെതുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സംഭവസ്ഥലത്തെത്തിയിരുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്‍, സേനാംഗങ്ങള്‍ ആയ മജീദ് ജനാര്‍ദ്ദനന്‍ ഹേമന്ദ് നിധി പ്രസാദ് ശ്രീരാഗ് അരുണ്‍ റഷീദ് ബാലന്‍ രാകേഷ് രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.