ശക്തമായ കാറ്റില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ നടപ്പാതയുടെ മേല്‍ക്കൂര പാറിപ്പോയി


കൊയിലാണ്ടി: ശക്തമായ കാറ്റില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് പാറിപ്പോയി. ഇന്ന് പതിനൊന്ന് മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് സംഭവം.

സ്‌റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാതയുടെ മേല്‍ക്കൂരയാണ് പാറിപ്പോയത്. മേല്‍ക്കൂരയുടെ ഒരു ഭാഗത്തെ കുറേയേറെ ഷീറ്റുകള്‍ പാറിപ്പോയിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും ശക്തമായ കാറ്റാണ് ഇന്ന് വീശിക്കൊണ്ടിരിക്കുന്നത്.