നന്തി പരിസരത്ത് നിന്നും പതിവായി പമ്പ് സെറ്റ് മോഷ്ടിക്കുന്നയാള്‍ പിടിയില്‍; മോഷ്ടിച്ച പമ്പ് സെറ്റുകള്‍ നന്തിയിലെ ആക്രിക്കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു


കൊയിലാണ്ടി: നന്തി മേഖലയില്‍ നിന്നും പതിവായി പമ്പ് സെറ്റ് മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി. വളയല്‍ ബീച്ച് സ്വദേശി സിനാന്‍(19) ആണ് പിടിയിലായത്. കഴിഞ്ഞ നാല് മാസമായി നന്തി പരിസരത്തെ ആളില്ലാത്ത വീടുകകളിലെയും സ്ഥാപനങ്ങളിലെയും പമ്പ് സെറ്റുകള്‍ മോഷണം പോവുന്നത് പതിവായിരുന്നു.

തുടര്‍ന്ന് കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് പ്രതി പിടിയിലാവുന്നത്. ഇയാള്‍ മോഷ്ടിച്ച മോട്ടോറുകള്‍ നന്തിയിലെ ആക്രിക്കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇയാളുടെ കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

കൊയിലാണ്ടി ഇൻസ്പെക്ടർ ബിജു എം.വി, എസ്.ഐ അനീഷ്, സിപിഒ.ശൈലേഷ്, എ.എസ്.ഐ വിനോദ്, വിജു വാണിയംകുളം, വിവേക് പ്രവീൺ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്‌.