കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു; മരിച്ചത് കുന്നിയോറ മല സ്വദേശി


Advertisement

കൊയിലാണ്ടി: കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊല്ലം കുന്നിയോറ മലയിൽ സുരേഷ് ആണ് മരിച്ചത്. അൻപത്തിയേഴ് വയസായിരുന്നു.

Advertisement

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്ന് പോകുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി അ​ഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Advertisement

സീനയാണ് ഭാര്യ. മക്കൾ. ശ്രുതി, അഞ്‌ജു. മരുമക്കൾ: രഞ്ജിത്ത്, അമൽ [തലശ്ശേരി]

Advertisement

Summary: The person who died after being hit by a train in Kollam has been identified