മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലയിൽ രണ്ടാമത്; സ്വരാജ് ട്രോഫി ഏറ്റുവാങ്ങി ചേമഞ്ചേരി ​ഗ്രാമപഞ്ചായത്ത്


തൃത്താല: കോഴിക്കോട് ജില്ലയിലെ മികച്ച രണ്ടാമത്തെ ​ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി സ്വന്തമാക്കി ചേമഞ്ചേരി. 2021-22 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ പുരസ്ക്കാരത്തിന് അർഹമാക്കിയത്. പാലക്കാട് തൃത്താലയിയിൽ നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് സതി കീഴക്കയിൽ പുരസ്ക്കാരം ഏറ്റുവാങ്ങി.

കാർഷിക-മൃഗ സംരക്ഷണ മേഖലയിൽ ശ്രദ്ധേയമായ പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. കോവിഡ് കാലത്ത് തൊഴിൽ നഷ്ട്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾക്കായി നടപ്പിലാക്കിയ പ്രവാസി കൃഷി സംരംഭം ശ്രദ്ധേയമായിരുന്നു. വാഴ, കപ്പ, നിലക്കടല, മുത്താറി എന്നീ കൃഷികൾ നടപ്പിൽ വരുത്തി. ഹൈടെക് നിലവാരത്തിലുള്ള അങ്കണവാടികൾ ആണ് പഞ്ചായത്തിൽ ഭൂരിഭാഗവും. സ്‌ത്രീ ക്ഷേമം ലക്ഷ്യം വെച്ച് പഞ്ചായത്ത്‌ തലത്തിലും വാർഡ് തലത്തിലും ജാഗ്രതാ സമിതികൾ ഫലപ്രദമായി പ്രവർത്തിക്കുന്നു.

അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം ആരോ​ഗ്യം തുടങ്ങി സമത്സ മേഖലകളിലും വികസനം കെെവരിക്കുന്നതിന് ആവശ്യമായ തരത്തിൽ പ​ദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനോടകം നിരവധി പദ്ധതിൾ പഞ്ചായത്തിൽ നടപ്പിലാക്കി കഴിഞ്ഞു.

ഹൈടെക് അങ്കണവാടികൾ, ഫലപ്രദമായ മാലിന്യസംസ്കരണം, നിരവധി ജനക്ഷേമ പദ്ധതികൾ; മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ചേമഞ്ചേരി പഞ്ചായത്തിന്

Summary: Chemanchery Grama Panchayat received the Swaraj Trophy