ഇനി അവർ സ്വന്തം വീട്ടിൽ താമസിക്കും; പി എം എ വൈ നഗരം ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടിന്റെ താക്കോൽ കെെമാറി


കൊയിലാണ്ടി: നഗരസഭ പി എം എ വൈ നഗരം ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്ത സംഗമം ഉദ്ഘാടനവും പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനവും കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് അധ്യക്ഷത വഹിച്ചു.

ശുചിത്വ മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ ആരോഗ്യ വിഭാഗം ഇൻസ്‌പെക്ടർ ലിജോയ് ലൂയിസ്, തൊഴിൽ സംരംഭങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വ്യവസായ ഓഫീസർ നിഷാദ്, പദ്ധതി നിർവഹണ അവലോകനം എന്നീ വിഷയത്തിൽ പി എം എ വൈ _സോഷ്യൽ ഡെവലപ്മെന്റ് സ്പെഷലിസ്റ്റ് രചന വി ആർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ കെ അജിത്ത്, പ്രജില, ഇന്ദിര ടീച്ചർ, നിജില കൗൺസിലറായ വൈശാഖ് എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി സ്വാഗതവും മെമ്പർ സെക്രട്ടറി രമിത നന്ദിയും പറഞ്ഞു.