സ്‌ക്കൂള്‍ അവധി ബുധനാഴ്ചയല്ല; സംസ്ഥാനത്ത് മുഹറം അവധി നാളെ തന്നെ


തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പൊതുഅവധിയില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറബിക് മാസമായ മുഹറം പത്ത് പ്രകാരം ജൂലൈ 16ന് തന്നെയാണ് അവധി നിശ്ചയിച്ചിട്ടുള്ളത്.

നേരത്തെ ബുധനാഴ്ച അവധി നല്‍കണമെന്ന് പാളയം ഇമാം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അവധിയില്‍ മാറ്റുമുണ്ടെന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു.