Tag: school holiday
തെരുവുനായ ശല്യം രൂക്ഷം: പയ്യോളി കീഴൂരിലെ രണ്ട് യുപി സ്ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
പയ്യോളി: കീഴൂര്‍ എയുപി, കീഴൂര്‍ ജിയുപി സ്ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പകരം മറ്റൊരു (ശനിയാഴ്ച) ദിവസം പ്രവൃത്തി ദിനമായിരിക്കും. തച്ചന്‍കുന്ന്, കീഴൂര്‍ പ്രദേശത്ത് തെരുവുനായ ഇന്ന് പതിനഞ്ചോളം പേരെ അക്രമിച്ചിരുന്നു. കാര്യാട്ട് ശ്യാമള, കുറുമണ്ണിൽ രാധ, കോഴി പറമ്പത്ത് സീനത്ത്, കേളോത്ത് കല്യാണി, ജാനു
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 5) അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. വടകര താലൂക്കിൽ പൂവാംവയൽ എൽ.പി സ്കൂൾ, കുറുവന്തേരി യു.പി സ്കൂൾ, വിലങ്ങാട് സെന്റ് ജോർജ് എച്ച്.എസ്.എസ്, വെള്ളിയോട് എച്ച്.എസ്.എസ്, കുമ്പളച്ചോല യു.പിസ്കൂൾ എന്നിവയും കൊയിലാണ്ടി താലൂക്കിൽ
സ്ക്കൂള് അവധി ബുധനാഴ്ചയല്ല; സംസ്ഥാനത്ത് മുഹറം അവധി നാളെ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പൊതുഅവധിയില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറബിക് മാസമായ മുഹറം പത്ത് പ്രകാരം ജൂലൈ 16ന് തന്നെയാണ് അവധി നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ ബുധനാഴ്ച അവധി നല്‍കണമെന്ന് പാളയം ഇമാം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അവധിയില്‍ മാറ്റുമുണ്ടെന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു.
കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (15.07.2024) അവധി
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാകും. അങ്കണവാടികള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. കോഴിക്കോട് കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ശക്തമായ മഴ തുടരുകയാണ്.
ജനുവരി 27ന് സംസ്ഥാനത്തെ സ്ക്കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം: ജനുവരി 27ന് സംസ്ഥാനത്തെ സ്ക്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മൂന്നാംഘട്ട ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കുന്നതിനാലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചത്. യോഗം നടക്കുന്ന ദിവസം ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് അവധിയായിരിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ അറിയിപ്പുകള് ജില്ല, വിദ്യാഭ്യാസ ജില്ല, ഉപ ജില്ല, സ്ക്കൂള് തലത്തില്‍ നല്‍കേണ്ടതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ