മുത്താമ്പി പുഴയില്‍ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കാവുന്തറ സ്വദേശിയായ വയോധികന്‍


Advertisement

കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ചാടിയ ആളെ തിരിച്ചറിഞ്ഞു. കാവുന്തറ കുറ്റിമാക്കൂല്‍ മമ്മുവിന്റെ മകന്‍ അബ്ദുറഹിമാന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് കമഴ്ന്നുകിടക്കുന്ന രീതിയില്‍ ബോട്ടില്‍ പോവുകയായിരുന്ന വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്.

Advertisement

ഉടനെ കൊയിലാണ്ടി പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇതുവഴി ബൈക്കില്‍ യാത്ര ചെയ്ത കുടുംബമാണ് നാട്ടുകാരോട് ഒരാള്‍ പാലത്തില്‍ നിന്നും ചാടിയെന്ന് പറഞ്ഞത്.

Advertisement

പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ജോഡി ചെരിപ്പും കുടയും മൊബൈല്‍ ഫോണും വാച്ചും തീപ്പെട്ടിയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും സംഘവും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ സ്‌കൂബ ടീം ഉള്‍പ്പെടെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Advertisement

ഭാര്യ: സൈനബ, മക്കൾ: സിറാജ് കല്ലാച്ചി, സീനത്ത്, നൗഷാദ്, സിറാജ് (ഖത്തർ). മരുമക്കൾ: റഷീദ് കൂട്ടാലിട, ജുമൈല (പുളിക്കൽ), ആബിദ (പയ്യോളി)

 

View this post on Instagram

 

A post shared by KoyilandyNews.com (@koyilandy.news)