സംസ്ഥാന ഗവണ്‍മെന്റിന്റേത് ജനവിരുദ്ധ ബജറ്റ്; കീഴരിയൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ
കീഴരിയൂര്‍: നികുതി വര്‍ദ്ധനവിനെതിരെ കീഴരിയൂരില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി. സംസ്ഥാന ഗവണ്‍മെന്റിന്റേത് ജനവിരുദ്ധ ബഡ്ജറ്റാണെന്നും ഭൂനികുതി ഉള്‍പ്പെടെ ജനജീവിതം ദുസ്സഹമക്കുന്നതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ധര്‍ണ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ടി.കെ. ഗോപാലന്‍, കെ.കെ ദാസന്‍, കെ.സി രാജന്‍, ബി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ഇ. രാമചന്ദ്രന്‍, ജി.പി പ്രീജിത്ത്, കെ.വി രജിത, ചുക്കോത്ത് ബാലന്‍ നായര്‍ ,പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം മനോജ്, സവിത നിരത്തിന്റെ മീത്തല്‍, കെ. ജലജ ടീച്ചര്‍, കെ.എം വേലായുധന്‍, എന്‍.ടി ശിവാനന്ദന്‍, പി.കെ ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.