താമരശ്ശേരി ചുരത്തില്‍ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്


Advertisement

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി. ചുരം ഏഴാം വളവില്‍ ഇന്ന് പുലര്‍ച്ചെ ആണ് അപകടം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍.ടി.സിയുടെ എ.സി സ്ലീപ്പര്‍ കോച്ച് ബസാണ് അപകടത്തില്‍പ്പെട്ടത്.

Advertisement

നിയന്ത്രണം നഷ്ടമായ ബസ് സുരക്ഷഭിത്തിയും കടന്ന് മുന്നോട്ടു പോയി നില്‍ക്കുകയായിരുന്നു. മുന്‍പിലെ ചക്രങ്ങള്‍ സുരക്ഷഭിത്തിയും കടന്ന് ഭിത്തിയില്‍ കുടുങ്ങി കിടന്നതിനാല്‍ മാത്രമാണ് ബസ് താഴെക്ക് വീഴാതിരുന്നത്. യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തിറക്കിയതോടെയാണ് ആശങ്ക ഒഴിവായത്.

Advertisement

ഇന്ന് രാവിലെ 4.50 ആണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് ചുരം വഴിയുള്ള വാഹന ഗതാഗതം വണ്‍വേയാക്കി. വലിയ വാഹനങ്ങള്‍ കടന്നുപോവാന്‍ പ്രയാസം നേരിട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി. രാവിലെ 9.15 ഓടെ ചുരത്തിലെ വാഹന ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞ് ക്രെയില്‍ ഉപയോഗിച്ച് വോള്‍വേ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

Advertisement

ഇന്ന് തിങ്കളാഴ്ചയായതിനാല്‍ താമരശ്ശേരി ചുരത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലുമാണ്.

summary: the bus met an accident at the thamarassey pass