ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണു; വടകര സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു


വടകര: വള്ളിക്കാട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ കോഴിക്കോട്‌ കുഴഞ്ഞ് വീണു മരിച്ചു. വരിശക്കുനി സ്കൂളിനു സമീപം താമസിക്കുന്ന ശ്യാംലാല്‍ ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു.

ഇന്ന് രാവിലെ ഗോവ ഗവർണറുടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

കല്ലായിയിൽ വച്ച് ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലൻസിൽ ആദ്യം മനോഹർ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഒന്‍പതരയോടെ മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട് സിറ്റി DHQവിലെ ഉദ്യോഗസ്ഥനായ ശ്യാംലാല്‍ വടകര സ്റ്റേഷനിൽ കുറെക്കാലം ജോലി ചെയ്തിരുന്നു.