വടകരയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം; വാഹനഘോഷയാത്രകള്‍ പാടില്ല, ആഘോഷം ഏഴുമണിവരെ മാത്രം


വടകര: വടകരയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം. ജൂണ്‍ നാലിന് വിജയിച്ച മുന്നണിക്ക് ആഘോഷ പരിപാടികള്‍ നടത്താം. എന്നാല്‍ വൈകുന്നേരം ഏഴുമണിവരെ മാത്രമേ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം. വാഹനഘോഷ യാത്രകള്‍ അനുവദിക്കില്ല.

കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും സമാധാന അന്തരീക്ഷം തുടരുമെന്ന ഉറപ്പ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നല്‍കി.

മണ്ഡലത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.