കോഴിക്കോടന്‍ ഓട്ടോക്കാരുടെ നന്മ; തിരുവങ്ങൂര്‍ സ്വദേശി ഓട്ടോയില്‍ മറന്നുവച്ച പണം തിരിച്ചു നല്‍കി എലത്തൂര്‍ സ്വദേശിയായ ഡ്രൈവര്‍


Advertisement

തിരുവങ്ങൂര്‍: ഓട്ടോയില്‍ യാത്രക്കാരന്‍ മറന്നുവച്ച പണം തിരികെ നല്‍കി മാതൃകയായി എലത്തൂര്‍ സ്വദേശിയായ ഓട്ടോക്കാരന്‍. ഇന്നലെ രാവിലെയായിരുന്നു തിരുവങ്ങൂര്‍ സ്വദേശിയുടെ മറന്നുവച്ച പണം സൂപ്പിക്കുനി സാലി എന്ന ഓട്ടോക്കാരന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ നല്‍കിയത്.

Advertisement

എലത്തൂരില്‍ നിന്ന് അത്തോളിയിലേക്ക് ഓട്ടം പോയി മടങ്ങുന്നതിനിടെ കുനിയില്‍ക്കടവ് പാലത്തിന് സമീപത്ത് നിന്ന് പ്രായമായ രണ്ട് പേര്‍ ഓട്ടോയില്‍ കയറുകയായിരുന്നു. ഇവരെ തിരുവങ്ങൂരിലിറക്കി വീട്ടിലെത്തി ഓട്ടോയില്‍ നിന്നിറങ്ങുമ്പോഴാണ് ഒരു കവര്‍ സാലിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

Advertisement

കവര്‍ തുറന്നുനോക്കിയപ്പോള്‍ 32,000 രൂപയും കണ്ടു. പിന്നെ സമയം ഒട്ടും പാഴാക്കിയില്ല. എലത്തൂര്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. ഇതിനിടയില്‍ സിഐടിയു എലത്തൂര്‍ സെക്ഷന്‍ സെക്രട്ടറി വഴി ഉടമയെ തേടി സാലിയും അന്വേഷണം നടത്തി. ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ കവറിന്റെ ഉടമയായ തിരുവങ്ങൂര്‍ സ്വദേശിയായ ജനാര്‍ദ്ദനനെ കണ്ടെത്തി. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ജനാര്‍ദ്ദനന്റെ മകന്‍ എലത്തൂര്‍ സ്‌റ്റേഷനിലെത്തി പണമടങ്ങിയ കവര്‍ ഏറ്റുവാങ്ങി.

Advertisement