ചൂടുവെള്ളമാണോ വേണ്ടത് അതോ തണുത്ത വെള്ളമോ?; കത്തുന്ന വെയിലില്‍ നഗരത്തിലെത്തുന്നവര്‍ക്കാശ്വാസമായി കൊയിലാണ്ടി നഗരസഭയുടെ തണ്ണീര്‍പന്തല്‍
കൊയിലാണ്ടി: കത്തുന്ന വെയിലില്‍ നഗരത്തിലെത്തുന്നവര്‍ക്കാശ്വാസമായി കൊയിലാണ്ടി നഗരസഭയുടെ ദാഹജല വിതരണ കേന്ദ്രം. തണ്ണീര്‍ പന്തല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
പുതിയ ബസ്റ്റാന്‍ഡ് പരിസരത്താണ് തണ്ണീര്‍പന്തല്‍ ഒരുക്കിയിരിക്കുന്നത്. ആവശ്യം അനുസരിച്ച് തിളപ്പിച്ചാറിയ വെള്ളവും, മണ്‍കൂജയിലെ തണുത്ത വെള്ളവും, ചൂടുവെള്ളവും തണ്ണീര്‍ പന്തലില്‍ ലഭ്യമാണ്. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് കുടിവെള്ള വിതരണം.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരാണ് ആദ്യദിവസം തന്നെ തണ്ണീര്‍പന്തലില്‍ എത്തി ദാഹമകറ്റിയത്. തണ്ണീര്‍ പന്തലിന്റെ കൂടെ മണ്‍ചട്ടിയില്‍ വെള്ളം നിറച്ച് മരക്കൊമ്പില്‍ കെട്ടിത്തൂക്കി പക്ഷികള്‍ക്ക് ദാഹജല വിതരണത്തിനുള്ള സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ സത്യന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില സ്വാഗതം പറഞ്ഞു കൗണ്‍സിലര്‍മാര്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.