ആയിരങ്ങള്‍ക്ക് കൈത്താങ്ങായ ഒരു വര്‍ഷം കൂടി; കൊയിലാണ്ടിയില്‍ കുട്ടി മനസുകള്‍ക്ക് പ്രചോദനമായി തണല്‍ സ്റ്റുഡന്റസ് കളക്റ്റീവ് വാര്‍ഷിക സംഗമം


കൊയിലാണ്ടി: സ്റ്റുഡന്റസ് കലക്റ്റീവ് കൊയിലാണ്ടി ചാപ്റ്റര്‍ വാര്‍ഷിക കളക്റ്റീവ് വാര്‍ഷിക സംഗമം സംഘടിപ്പിച്ചു. പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ തെനങ്കാലില്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തുടനീളമുള്ള പതിനായിരങ്ങള്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും വിദ്യാഭ്യാസ സൗകര്യങ്ങളും ലഭ്യമാക്കുന്ന തണലിന്റെ വിദ്യാത്ഥി കൂട്ടായ്മയാണ് സ്റ്റുഡന്റ്‌സ് കളക്ടീവ്. സ്റ്റുഡന്റ്‌സ് കളക്ടീവിന്റെ വരുന്ന ഒരു വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖയും പരിപാടിയില്‍ വച്ച് തയ്യാറാക്കി.

ചടങ്ങില്‍ ഡോ. കെ.ടി. മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. തണല്‍ കോ – ചെയര്‍മാന്‍ ഇല്യാസ് തരുവണ, ഡോ. ഇസ്മായില്‍ മരുതേരി എന്നിവര്‍ ക്ലാസുകള്‍ എടുത്തു. സി. സത്യചന്ദ്രന്‍, മുഹമ്മദ് പായസറകത്ത്, എ.കെ. അഷ്‌റഫ്, ആരിഫ് സിഗസാക്, കെ. അബ്ദുറഹ്‌മാന്‍, ഷാഫി, ഫര്‍സാന എന്നിവര്‍ സംസാരിച്ചു. കെ. നൂറുദ്ദീന്‍ സ്വാഗതവും ഷഫ്‌നാസ് കൊല്ലം നന്ദിയും പറഞ്ഞു.