ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം മേപ്പയ്യൂരില്‍;  മാര്‍ച്ച് 14ന് ഷോപ്പുകള്‍ക്ക് അവധി


മേപ്പയ്യൂര്‍: കേരള സ്റ്റേറ്റ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) കോഴിക്കോട് ജില്ല സമ്മേളനം മാര്‍ച്ച് 14ന്. മേപ്പയ്യൂര്‍ ഉണ്ണി സ്മാരക ഹാളില്‍ നടക്കുന്ന സമ്മേളനം സി.ഐ.ടി.യു കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.

കെ.എസ്.ബി.യു സംസ്ഥാന പ്രസിഡന്റ് ടി.ജി നാരായണന്‍, സംസ്ഥാന സെക്രട്ടറി വി.ജി ജീജോ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ്, സി.ഐ.ടി.യു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ സുനില്‍, എം ദാമോദരന്‍, എം ബാബു തുടങ്ങിയ പ്രമുഖ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ജില്ലാ സമ്മേളനം പ്രമാണിച്ച് 14ന് ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ബാര്‍ബര്‍, ബ്യൂട്ടിഷ്യന്‍ ഷോപ്പുകളും അവധിയായിരിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വാഗത സംഘം ചെയര്‍മാനും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.ടി രാജന്‍, കണ്‍വീനര്‍ എം.പി കുഞ്ഞമ്മത്, ജില്ലാ സെക്രട്ടറി പി.കെ സോമന്‍, പ്രസിഡന്റ് പി രാജന്‍, ട്രഷറര്‍ എം.എം സുനില്‍, ജോ. സെക്രട്ടറി എ ഷൈജു എന്നിവര്‍ പങ്കെടുത്തു.