ഭരണഘടനയെയും നിയമങ്ങളെയും കുറിച്ചറിയാമോ… ?; അഡ്വ. ഇ. രാജഗോപാലന്‍ നായര്‍ മെമ്മോറിയല്‍ കൊയിലാണ്ടി താലൂക്ക് തല ക്വിസ് കോമ്പറ്റിഷന്‍ സംഘടിപ്പിക്കുന്നു


കൊയിലാണ്ടി: ബാര്‍ അസോസിയേഷന്റെയും അഡ്വക്കറ്റ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് സെക്യൂരിറ്റി സ്‌കീമിന്റെയും ആഭിമുഖ്യത്തില്‍ അഡ്വ. ഇ. രാജഗോപാലന്‍ നായര്‍ മെമ്മോറിയല്‍ താലൂക്ക് തല ക്വിസ് കോമ്പറ്റിഷന്‍ സംഘടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് ക്വസ് മത്സരം സംഘടിപ്പിക്കുന്നത്.

ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായാണ് കൊയിലാണ്ടി താലൂക്ക് തല ക്വിസ് മത്സരം നടത്തുന്നത്. ഭരണഘടനയെയും ഭരണ സംവിധാനങ്ങളെയും നിയമങ്ങളെയും കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രണ്ട് പേര്‍ അടങ്ങുന്ന ടീമിന് ഒരു സ്‌കൂളില്‍ നിന്ന് മത്സരത്തില്‍ പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമിന് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526040495 (അഡ്വക്കറ്റ് അമല്‍ കൃഷ്ണ) എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.