മണല്‍പ്പരപ്പിലൂടെ തിരയില്‍ തൊട്ടുരുമ്മി വാഹനയാത്ര, ഒപ്പം തലശ്ശേരി കോട്ടയിലെ കാഴ്ചകളും; പോകാം മുഴുപ്പിലങ്ങാട് ബീച്ചിലേക്ക്


Advertisement

കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടല്‍ തീരം സ്ഥിതിചെയ്യുന്നത്. 5 കിലോമീറ്റര്‍ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അര്‍ധവൃത്തിലാണ് ഉള്ളത്. കടല്‍ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റര്‍ അകലെ കടലില്‍ കാണുന്നതാണ് ധര്‍മ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നാണ് വിളിക്കുന്നത്.

നാല് കിലോമീറ്റര്‍ ദൈര്‍ഘ്യം വരെ മുഴപ്പിലങ്ങാട് കടല്‍ത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാന്‍ (ഡ്രൈവ്-ഇന്‍-ബീച്ച്) കഴിയും. വേലിയേറ്റ സമയത്ത് വെള്ളം കയറി നനയുമ്പോള്‍ ഇവിടെയുള്ള മണലിന് ഉറപ്പ് വര്‍ദ്ധിക്കുന്നതിനാല്‍ വാഹനങ്ങളുടെ ടയറുകള്‍ മണലില്‍ താഴുകയില്ല. താരതമ്യേന ആഴം കുറവായതിനാല്‍ ആണ് സുരക്ഷിതമായി കടലില്‍ ഇറങ്ങാന്‍ സാധിക്കുന്നത്.

Advertisement

ചരിത്രമുറങ്ങുന്ന തലശ്ശേരി കോട്ട:

കേക്കിന്റെയും ക്രിക്കറ്റിന്റെയും സര്‍ക്കസിന്റെയും കഥകള്‍ മാത്രമല്ല. തലശേരിക്ക് പറയാന്‍ വേറെയും ഒരുപാട് കഥകളുണ്ട്. അതിലൊന്നാണ് വിദേശികള്‍ കച്ചവടത്തിനായി പണിതീര്‍ത്ത പാണ്ടിക ശാലയുടെ കഥ, പാണ്ടിക ശാല കോട്ടയായ കഥ. ഫ്രഞ്ചുകാര്‍ നിര്‍മിച്ച പാണ്ടികശാല കച്ചവടത്തില്‍ തുടങ്ങി പിന്നീട് സൈനിക ആവശ്യങ്ങള്‍ക്കായി മാറിയ തലശ്ശേരി കോട്ട സ്വാതന്ത്ര്യാനന്തരം വിവിധ സര്‍ക്കാര്‍ ഓഫീസുകളായും ഉപയോഗിച്ചെന്നും ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

Advertisement

ചതുരാകൃതിയില്‍ നിര്‍മിച്ചിട്ടുള്ള കോട്ടക്ക് രണ്ടു കൊത്തളങ്ങളും അതിമനോഹരമായ കവാടവും അതിനോട് ചേര്‍ന്ന് വലിയ മതിലുകളും കടലിലേയ്ക്കുള്ള രഹസ്യ തുരങ്കങ്ങളുമുണ്ട്.