ജില്ലാ ഫിഷറീസ് വകുപ്പില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു; വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയ്ക്ക് കീഴില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

ജില്ലാതല മോണിറ്ററിംഗീനായുള്ള പ്രോഗ്രാം യൂണിറ്റിലേയ്ക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. (35 വയസ്സില്‍ അധികരിക്കരുത്) തസ്തികയില്‍ 40,000/രൂപ വേതന നിരക്കില്‍ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഫെബ്രുവരി 13. ഫോണ്‍ : 0495-2383780. വെബ്‌സൈറ്റ് [email protected].