അറിവ് പകർന്നു നൽകുന്ന ഗുരുക്കന്മാർക്കായി ഒരു ദിനം; ജിവിഎച്ച്എസ്എസ് മേപ്പയൂരിൽ അധ്യാപകരെ ആദരിച്ചു


മേപ്പയൂർ: അറിവ് പകർന്നു നൽകുന്ന ഗുരുക്കന്മാർക്ക് സ്നേ​ഹാദരവ് നൽകി വിദ്യാർത്ഥികൾ. ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ ഭാ​ഗമായാണ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ അധ്യാപകരെയും പൂച്ചെണ്ടുകളും ഗ്രീറ്റിംഗ് കാർഡും നൽകി ആദരിച്ചത്.

പ്രധാന അധ്യാപകരായ കെ നിഷിദ്, സന്തോഷ് സാദരം എന്നിവർക്ക് പൂച്ചെണ്ടു നൽകിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗൈഡ് ക്യാപ്റ്റൻ ശാലിനി ടി വി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എസ് ആർ ജി കൺവീനർ കെ.ഒ. ഷൈജ, സ്റ്റാഫ്‌ സെക്രട്ടറി ഇ. പ്രകാശൻ എന്നിവർ സന്നിഹിതരായിരുന്നു.