ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക ഒഴിവ്


കോഴിക്കോട്: സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസി.ൽ ഗണിതം (സീനിയർ), ഹിന്ദി (ജൂനിയർ), സോഷ്യോളജി (ജൂനിയർ) അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച 10-ന്. ഫോൺ: 9497217910.പരപ്പിൽ ജി.എൽ.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി. തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച രണ്ടിന്.

മാവൂർ: കുറ്റിക്കാട്ടൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് എന്നീ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച അഞ്ചിന് രാവിലെ 10-ന് നടക്കും.

പേരാമ്പ്ര: മുതവണ്ണാച്ച ഗവ.എൽ.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നാലിന് വൈകീട്ട് മൂന്നിന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുംസഹിതം ഹാജരാകണം.

തിരുവമ്പാടി: അൽഫോൻസ കോളേജിലെ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് പി.ജി. ഡിപ്പാർട്ട്‌മെന്റിൽ അധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഈമാസം 10. ഫോറം കോളേജ് വെബ്‌സൈറ്റിൽ ലഭിക്കും.