പൊതുവിപണിയിലേക്കാള്‍ കുറഞ്ഞ വിലയില്‍ സാധനങ്ങള്‍; താലൂക്ക് സപ്ലൈക്കോ ഓണം ഫെയറിന് കൊയിലാണ്ടിയില്‍ തുടക്കമായി


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് സപ്ലൈക്കോ ഓണം ഫെയറിന് ഇന്ന് രാവിലെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ തുടക്കമായി. നഗരസഭ ചെയര്‍ പേഴ്‌സണ്‍ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ അസിസ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ആദ്യ വില്പന ചെയര്‍പേഴ്‌സണ്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടു വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി.കെ.ചന്ദ്രന്‍ മാസ്റ്റര്‍, ബാബു പാഞ്ഞാട്ട്, എന്‍.മുരളീധരന്‍, സുരേഷ് മേലേപ്പുറത്ത്, എസ്.ആര്‍ ജയ് കിഷ്, അഡ്വ രാധാകൃഷ്ണന്‍, അക്ഷയ് പൂക്കാട്, എസ് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ കൊയിലാണ്ടി ഡിപ്പോ മാനേജര്‍ പി.കെ.സുമേഷ് സ്വാഗതവും, താലൂക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത് നന്ദിയും പറഞ്ഞു.