Tag: wild boar

Total 16 Posts

കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ചു; വളയത്ത് നാലുപേർ പിടിയിൽ

വളയം: കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ 4 പേർ പിടിയിൽ. വളയം എലിക്കുന്നുമ്മൽ ബിനു, റീനു ,ജിഷ്ണു , അശ്വിൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ വളയം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. ഇതിനെ യുവാക്കൾ പിടിച്ച് കരയ്ക്ക് കയറ്റിയ ശേഷം സമീപത്തെ

കാവുന്തറ പള്ളിയത്ത് കുനിയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ കാട്ടുപന്നി വീണു

കാവുന്തറ: പള്ളിയത്ത് കുനിയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ കാട്ടുപന്നി വീണു. പള്ളിയത്ത് കുനിയിലെ കളരിപ്പറമ്പത്ത് രാമകൃഷ്ണന്‍ മാഷിന്റെ പറമ്പിലെ കിണറ്റിലാണ് പന്നി വീണത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ആള്‍മറയില്ലാത്ത കിണറ്റില്‍ കൂട്ടംതെറ്റി വന്ന പന്നി വീഴുകയായിരുന്നു. പന്നി കിണറ്റില്‍ ജീവനോടെയുണ്ട്. രക്ഷപ്പെടാനായി ശ്രമം നടത്തുകയാണ്. പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പന്നിയെ വെടിവെച്ചിടാന്‍

ഒടുവില്‍ കാട്ടുപന്നി കടലിലുമെത്തി; അയനിക്കാട് കടലില്‍ നീന്തിയെത്തിയ കാട്ടുപന്നി കല്ലുകള്‍ക്കിടയില്‍ കുടുങ്ങി

പയ്യോളി: നാട്ടിലിറങ്ങി പറമ്പിലെ കൃഷിമുഴുവന്‍ നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നിയുടെ വാര്‍ത്ത അടുത്തിടെയായി നിത്യേനയെന്നോണം നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാലിപ്പോള്‍ കാട്ടുപന്നി കടലിലുമെത്തിയിരിക്കുകയാണ്. പയ്യോളി അയനിക്കാട് തീരത്താണ് കാട്ടുപന്നിയെ കണ്ടത്. കടലില്‍ നീന്തിത്തളര്‍ന്ന് അവശനിലയിലായ കാട്ടുപന്നി കടല്‍ഭിത്തിയിലെ കല്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കാട്ടുപന്നി നീന്തിവരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മണല്‍ത്തിട്ട ഇല്ലാത്തതിനാല്‍ കടല്‍ഭിത്തിയുടെ കല്ലുകള്‍ക്കിടയിലേക്കാണ് നീന്തിക്കയറിയത്. മത്സ്യത്തൊഴിലാളിയായ തൈവളപ്പില്‍

സ്‌കൂട്ടര്‍ കുത്തിമറിച്ചിട്ടത് കുഞ്ഞുങ്ങളടക്കം എട്ടോളം പന്നികള്‍; പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല, ബാലുശ്ശേരി മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷം, ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

പനങ്ങാട്: തലയാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വയലട സ്വദേശി ഡിബിന്‍ രാജിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. തലയാട് പടിക്കല്‍ വയല്‍ മരുതുംചുവട്ടില്‍ ഭാഗത്തുവെച്ചായിരുന്നു സംഭവം. സുഹൃത്തിനെ കാണുന്നതിനുവേണ്ടി എസ്റ്റേറ്റ് മുക്കിലേക്ക് വരുമ്പോഴായിരുന്നു കാട്ടുപന്നി ബൈക്കിനുനേരെ വന്ന് ആക്രമിച്ചത്. ഡിബിന്റെ തലയ്ക്കും താടിയെല്ലിനും കൈക്കും കാല്‍മുട്ടിനും പരിക്കുണ്ട്. തലയാടുള്ള സ്വകാര്യ

മൂടാടിയില്‍ പട്ടാപ്പകല്‍ ജനവാസമേഖലയില്‍ കാട്ടുപന്നി; പ്രദേശവാസികളില്‍ ആശങ്ക- വീഡിയോ

മൂടാടി: മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ജനവാസമേഖലയില്‍ പട്ടാപ്പകല്‍ കാട്ടുപന്നി. ഇന്നലെ വൈകുന്നേരമാണ് ഉരുപുണ്യകാവിലേക്കുള്ള റോഡില്‍ പൊക്കണാരിതാഴെ എന്ന വീടിന് സമീപത്ത് കാട്ടുപന്നിയെ കണ്ടത്. നാട്ടുകാര്‍ കൂടിയതോടെ പന്നി ഓടി രക്ഷപ്പെട്ടു. പന്നി ആരെയെങ്കിലും ഉപദ്രവിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളെയടക്കം ഒറ്റയ്ക്ക് വിടാന്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ കാട്ടുപന്നി തൊഴിലുറപ്പ് തൊഴിലാളികളെയടക്കം

ഉള്ള്യേരിയില്‍ പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമണം; സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

ഉള്ള്യേരി: കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. നടുവണ്ണൂര്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഉള്ള്യേരി ചിറക്കപ്പറമ്പത്ത് അക്ഷിമയെയാണ് കാട്ടുപന്നി ആക്രമിച്ചത്. നടന്നുപോകവെ പിലാത്തോട്ടത്തില്‍ ക്ഷേത്രത്തിന് അടുത്തുനിന്നും തെരുവത്ത് കടവിലേക്കുള്ള റോഡില്‍ നിന്നാണ് സംഭവം. നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ ഉടനെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി

പേരാമ്പ്രയില്‍ ഭീതിവിതച്ച കാട്ടുപന്നി ആറുകിലോമീറ്ററോളം ഓടി, വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു; പ്രദേശത്തുകാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പേരാമ്പ്ര: പേരാമ്പ്രയില്‍ ഭീതിവിതച്ച കാട്ടുപന്നി ആറുകിലോമീറ്റര്‍ ഓടി കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു. വീട്ട് മുറ്റത്ത് നിന്നവരും പറമ്പില്‍ നിന്നവരുമൊക്കെയാണ് പന്നിയുടെ ആക്രമണത്തിന് ഇരയായത്. കാട്ടുപന്നി ഇത്രയധികം ആളുകളെ ആക്രമിക്കുന്നത് ആദ്യ സംഭവമാണ്. വടക്കന്‍ കല്ലോട് ഭാഗത്തേക്കാണ് പന്നി പോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ മേഖലകളില്‍ നേരത്തെയും കാട്ടുപന്നികളെ കണ്ടിരുന്നു. എന്നാല്‍ അക്രമിച്ച സംഭവങ്ങളുണ്ടായിരുന്നില്ല. ഏഴുപേര്‍ക്കാണ് പന്നിയുടെ

ബാലുശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണം; കായണ്ണ സ്വദേശിയായ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ബാലുശ്ശേരി : ബാലുശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കായണ്ണ സ്വദേശി കറുത്തമ്പത്ത് മനുപ്രസാദിനാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മനുപ്രസാദിന്റെ കാലിനും,കൈക്കും ,കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

വേളം പള്ളിയത്ത് കടയ്ക്കകത്തുകയറി കാട്ടുപന്നി; നാട്ടുകാരില്‍ പരിഭ്രാന്തിയും അതോടൊപ്പം കൗതുകവുമായി, വീഡിയോ കാണാം

വേളം: പള്ളിയത്ത് കടയ്ക്കുള്ളില്‍ കയറിയ കാട്ടുപന്നി നാട്ടുകാര്‍ക്ക് ഭയവും അതോടൊപ്പം കൗതുകവുമായി. ഇന്നലെ ഉച്ചയോടെയാണ് ടൗണില്‍ കാട്ടുപന്നിക്കൂട്ടമെത്തിയത്. ഇതില്‍ ഒരു പന്നി ആയഞ്ചേരി റോഡിലുള്ള കിഴക്കേപ്പറമ്പത്ത് ഇബ്രാഹിമിന്റെ പോപ്പുലര്‍ ട്രെയിഡേഴ്സ് എന്ന കടയ്ക്കുള്ളിലേക്ക് കയറി. അവിടെനിന്നും പുറത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടയുടെ ചില്ല് വാതില്‍ തകര്‍ത്തു. കടയില്‍നിന്ന് ജീവനക്കാരന്‍ കുഞ്ഞബ്ദുല്ല അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പന്നി കടയില്‍

വേളം പള്ളിയത്ത് പട്ടാപ്പകല്‍ കാട്ടുപന്നിയിറങ്ങിതോടെ പരിഭ്രാന്തരായി ജനങ്ങള്‍; കടയുടെ മുന്‍വശത്തെ ചില്ല് തകര്‍ത്തു

വേളം: വേളം പള്ളിയത്ത് ടൗണില്‍ പട്ടാപ്പകല്‍ കാട്ടുപന്നികള്‍ ഇറങ്ങിയത് ഭീതിപടര്‍ത്തി. ഇന്നലെ ഉച്ചയോടെയാണ് ടൗണില്‍ കാട്ടുപന്നിക്കൂട്ടമെത്തിയത്. ഇതില്‍ ഒരു പന്നി ആയഞ്ചേരി റോഡിലുള്ള കിഴക്കേപ്പറമ്പത്ത് ഇബ്രാഹിമിന്റെ പോപ്പുലര്‍ ട്രെയിഡേഴ്‌സ് എന്ന കടയ്ക്കുള്ളിലേക്ക് കയറി. അവിടെനിന്നും പുറത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടയുടെ ചില്ല് വാതില്‍ തകര്‍ത്തു. കടയില്‍നിന്ന് ജീവനക്കാരന്‍ കുഞ്ഞബ്ദുല്ല അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പന്നി കടയില്‍ അകപ്പെട്ടെന്നറിഞ്ഞതോടെ